മാ​റ​ന​ല്ലൂ​ർ : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ട്ട​വു​മാ​യി ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്. ജേ​ർണ​ലി​സം, ഫി​സി​ക്സ് വി​ത്ത് കംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ടാ​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാം റാ​ങ്കും ബി​കോം ക​ംപ്യട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബിഎ​സ്്സി ​സൈ​ക്കോ​ള​ജി, ബിഎ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബിബി എ, ​എ​ന്നി​വ​യി​ൽ ര​ണ്ടാം റാ​ങ്കും ജേ​ർണ​ലി​സം, ഫി​സി​ക്സ് വി​ത്ത് ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ മൂ​ന്നാം റാ​ങ്കും ക്രൈ​സ്റ്റ് ന​ഗ​ർ കോള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ഐ​ശ്വ​ര്യ അ​നി​ൽ( ജേ​ർണ​ലി​സം), ന​ന്ദ​ന എം.​മോ​ഹ​ൻ ( ഫി​സി​ക്സ് വി​ത്ത് ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) വി.എ​സ്.ആ​തി​ര ( ബി​കോം ടാ​ക്സ്) എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്കി​ന് അ​ർ​ഹ​രാ​യി. കൃ​ഷ്ണ വി​നോ​ദ് ( ബി​കോം ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ), ദേ​വി​ന​ന്ദ​ന പ്ര​ശാ​ന്ത് കു​മാ​ർ ( സൈ​ക്കോ​ള​ജി), അ​ഭി​ഷേ​ക് റോ​യ് (ബി. ​ബി. എ), ​ആ​തി​ര ജെ. ​കു​മാ​ർ( സ്റ്റാ​റ്റി​സ്റ്റി​ക്സ്) എ​ന്നി​വ​ർ ര​ണ്ടാം റാ​ങ്കും, എം ​ആ​ർ വൈ​ശാ​ഖി കൃ​ഷ്ണ​ൻ ( ജേ​ണ​ലി​സം), റി​യ മേ​രി സ​ക്ക​റി​യ ( ഫി​സി​ക്സ് വി​ത്ത് ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) എ​ന്നി​വ​ർ മൂ​ന്നാം റാ​ങ്കി​നും അ​ർ​ഹ​രാ​യി .അ​തോ​ടൊ​പ്പം ത​ന്നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​പ്പ​ത് വി​ദ്യാ​ർ​ഥിക​ൾ ആ​ദ്യ പ​ത്ത് റാ​ങ്കു​ക​ളി​ൽ ഇ​ടം നേ​ടി.

കോ​ളജി​ന്‍റെ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും, മി​ക​ച്ച പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രും, വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്ഥി​രോ​ൽ​സാ​ഹ​വും അ​ച്ച​ട​ക്ക​വു​മാ​ണ് ഇ​ത്ര​യും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്ന് കോ​ളജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എംഐ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബും പ​റ​ഞ്ഞു.