നെടുമങ്ങാട് എന്‍എസ്എസ് താലൂക്ക് യൂണിയന് കരയോഗത്തിന് 2.16 കോടിയുടെ ബജറ്റ്
1564505
Tuesday, June 3, 2025 6:13 AM IST
നെടുമങ്ങാട് : നെടുമങ്ങാട് എന്‍എസ്എസ് താലൂക്ക് യൂണിയന് കരയോഗത്തിന്റെ 69-ാമത് വാര്‍ഷിക പൊതുയോഗവും ബജറ്റ് അവതരണവും നടന്നു.
യൂണിയന് പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ താലൂക്ക് യൂണിയന് സെക്രട്ടറി ഐ.വി.ഷിബുകുമാര്‍ ബജറ്റ് അവതരിപ്പിച്ചു.
2,16,24,210 രൂപയുടെ വരവും ചെലവും പ്രതീക്ഷിക്കുന്നതാണ് പുതിയ ബജറ്റ്. യൂണിയന് നിര്‍മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് ഒരു കോടി രൂപയും ചികിത്സ ധനസഹായം, വിവാഹ ധനസഹായം എന്നിവയ്ക്കായി 2,80,000 രൂപയും ലഹരി വിരുദ്ധ പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സമ്മേളനത്തില്‍
യൂണിയന് വൈസ് പ്രസിഡന്റ് ടി.ശ്രീകുമാരന്‍നായര്‍, യൂണിയന് ഇന്‍സ്പെക്ടര്‍ എം.ഒ.മനോജ്, യൂണിയന് കമ്മിറ്റി അംഗങ്ങള്‍, യൂണിയന് പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.