വീട്ടമ്മയുടെ മാല കവർന്നയാളെ തമിഴ്നാട്ടിൽ നിന്നും പിടികൂടി
1492648
Sunday, January 5, 2025 6:13 AM IST
നേമം: വീട്ടമ്മയുടെ കിടന്ന മാല കവർന്ന കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി.
തമിഴ്നാട് തിരുച്ചിറപ്പള്ളി ജില്ലയിൽ തിരുവെരുമ്പൂർ താലൂക്കിൽ പങ്കാരു അഡിഗലാർ നഗറിൽ വെങ്കടേഷ് ബാലമുരുഗൻ (29) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 27 നാണ് സംഭവം. പള്ളിച്ചൽ സദാശിവൻ റോഡ് വഴി കുടുംബന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന രാധാമണിയമ്മയുടെ മൂന്നു പവന്റെ മാലയാണ് പള്ളിച്ചൽ തോടിന് സമീപത്തുവച്ച് പ്രതി പൊട്ടിച്ചത്.
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി വീട്ടമയുടെ സമീപത്തെത്തി കാര്യം ചോദിച്ച ശേഷമായിരുന്നു മാല പൊട്ടിച്ചത് .