അക്ഷര ജ്വാല യാത്രയ്ക്ക് സ്വീകരണം നല്കി
1492652
Sunday, January 5, 2025 6:13 AM IST
പാറശാല: നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം (നെയ്യാറ്റിന്‍കര പ്രസ് ക്ലബ് ) 20-ാ മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, ഗാന്ധി മിത്രമണ്ഡലം, നിംസ് മെഡിസിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ അക്ഷര ജ്വാലായാത്രക്ക് സ്വീകരണം നൽകി.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തപ്പെട്ട തമിഴ്നാടിന്റെ ഭാഗമായ ആരുവായ്മെഴിയില് നിന്നും ആരംഭിച്ച അക്ഷര ജ്വാലായാത്രക്ക് ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ കൊല്ലയില്‍ പഞ്ചായത്തിന്റെയും, കുമാരനാശാന് സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. എന്‍. എസ്. നവനീത് കുമാര്‍, കുമാരനാശാന് സാംസ്കാരിക വേദി വനിതാ പ്രസിഡന്റ് അമരവിള സതി കുമാരി, സ്മിത, കെ. ഹരികുമാര്‍, പ്രദീപ് മരുതത്തൂര്‍, കാരക്കോണം ഗിരീശന്, ധനുവച്ചപുരം അജിത് കുമാര്‍ തുടങ്ങിയവര്‍ ജ്വാല യാത്രയ്ക്ക് സ്വീകരണം നല്കി.