കുടിവെള്ള വിതരണം തടസപ്പെടും
1492622
Sunday, January 5, 2025 6:02 AM IST
തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിര ശുചീകരണ പ്രവൃത്തികൾ നടത്തേണ്ടതിനാൽ ചൊവാഴ്ച രാവിലെ ആറു മുതൽ ബുധനാഴ്ച രാവിലെ ആറു മണി വരെ കല്ലിയൂർ,
വെങ്ങാന്നൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനിലെ വിഴിഞ്ഞം, ഹാർബർ, കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാന്നൂർ, കോട്ടപ്പുറം, തിരുവല്ലം എന്നീ വാർഡുകളിലും ജല വിതരണം തടസപ്പെടും.