വാഹനം കത്തിനശിച്ചു
1492617
Sunday, January 5, 2025 6:02 AM IST
മെഡിക്കല്‍കോളജ്: പട്ടം തേക്കുമ്മൂട് ഭാഗത്ത് ഫുട്ഡെലിവറി വാഹനം കത്തിനശിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. തേക്കുമ്മൂട് ജംഗ്ഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് കത്തിയത്. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട്സര്‍ക്യൂട്ടാകാം തീ പിടിത്തത്തിനു കാരണമെന്നു കരുതുന്നു.
വൈകുന്നേരങ്ങളിലാണ് പാതയോരത്ത് ആഹാരം പാചകംചെയ്തു വാഹനത്തില്‍ നിന്നു വിതരണം ചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ രാവിലെ വാഹനത്തിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. ഒരു ജനറേറ്റര്‍, മൂന്ന് ഗ്യാസ് സിലിന്‍ഡര്‍, പാചകം ചെയ്യുന്നതിനുള്ള സ്റ്റൗ, അടുക്കള ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫീസില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷഹീന്റെ നേതൃത്വത്തില്‍ ജീവനക്കാരായ ഷഹീര്‍, സാജന്, നസീം, വനിതാ ജീവനക്കാരായ രുമ കൃഷ്ണ, അഞ്ജു, ഫയര്മാന് ഡ്രൈവര്‍ വിപിന്‍ ചന്ദ്രന് എന്നിവർ തീ കെടുത്തുന്ന പ്രവര്‍ത്തനത്തില്‍ നേതൃത്വം നൽകി.