കരമനയാറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1460649
Friday, October 11, 2024 10:30 PM IST
പേരൂര്‍ക്കട: ചൊവ്വാഴ്ച കരമനയാര്‍ ഒഴുകുന്ന മണലയം പമ്പ് ഹൗസിനു സമീപം കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. വട്ടിയൂര്‍ക്കാവ് കാച്ചാണി മൂന്നാംമൂട് കുറ്റിയാമ്മൂട് ശിവപ്രിയ നിവാസിൽ വിജയന്റെ മകൻ ഡാനി (33) യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. മാനസിക വൈഷമ്യം മൂലം യുവാവ് ആറ്റിലേക്കു ചാടുകയായിരുന്നുവെന്നു വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു. മുങ്ങിമരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മേല്‍നടപടികള്‍ക്കുശേഷം മൃതദേഹംബന്ധുക്കള്ക്കു വിട്ടുനല്‍കി.