വാര്‍ഡുകളില്‍ സംവരണം
1600191
Thursday, October 16, 2025 6:24 AM IST
കല്ലിയൂരില്‍ 14 വാര്‍ഡുകളില്‍ സംവരണം
നേമം: കല്ലിയൂര്‍ പഞ്ചായത്തിലെ ആകെ 24 വാര്‍ഡുകളില്‍ 14 വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളും ബാക്കി ജനറല്‍ വാര്‍ഡുകളുമായി. മുകളൂര്‍മൂല, കല്ലിയൂര്‍ (പട്ടികജാതി സ് ത്രീ സംവരണം), വെള്ളായണി, ആശുപത്രി വാര്‍ഡ് (പട്ടികജാതി സംവരണം), ചെറുബാലമന്ദം, സർവോദയം, കുളകുടിയൂര്‍ക്കോണം, പകലൂര്‍, കണ്ണംകുഴി, ഓഫീസ് വാര്‍ഡ്, കുഴിതാലച്ചല്‍, നെടിഞ്ഞല്‍, സിഗ്നല്‍ സ്റ്റേഷന്, അഗ്രികള്‍ച്ചറല്‍ കോളജ് (സ്ത്രീ സംവരണം) എന്നിങ്ങനെയാണവ.
പള്ളിച്ചലില്‍ 13 വാര്‍ഡുകളില്‍ സംവരണം
നേമം: പള്ളിച്ചല്‍ പഞ്ചായത്തിലെ ആകെ 24 വാര്‍ഡുകളില്‍ 13 വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളും ബാക്കി ജനറല്‍ വാര്‍ഡുകളുമായി. പള്ളിച്ചല്‍, കുണ്ടറത്തേരി (പട്ടികജാതി സ്ത്രീ സംവരണം), താന്നിവിള (പട്ടികജാതി സംവരണം), മൂക്കുന്നിമല, കുളങ്ങരകോണം, നരുവാമൂട്, വെള്ളാപ്പള്ളി, പൂങ്കോട്, ഭഗവതിനട, കേളേശ്വരം, കൊറിണ്ടിവിള, മുതുവല്ലൂര്‍ക്കോണം, കൈതൂര്‍ക്കോണം (സ്ത്രീ സംവരണം).