1.875 കിലോഗ്രാം കഞ്ചാവ് സഹിതം രണ്ടുപേർ അറസ്റ്റിൽ
1599609
Tuesday, October 14, 2025 6:36 AM IST
നെടുമങ്ങാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.875 കിലോഗ്രാം കഞ്ചാവുമായി റൗഡി ലിസ്റ്റിൽ പെട്ട ആൾ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. തിരുവനന്തപുരം പുരവൂർകോണം ഭാഗത്ത് വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.875 കിലോഗ്രാം കഞ്ചാവുമായി പനവൂർ കരിക്കുഴി തടത്തരികത്ത് വീട്ടിൽ ഷജീർ (44), ആനാട് കല്ലടക്കുന്ന് വൈഷ്ണവി ഭവനിൽ ബൈജു (46 )എന്നിവരെ യാണ് അറസ്റ്റു ചെയ്തത്.
ഒന്നാംപ്രതിയെ സജീർ മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി 20 ഓളം കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മാത്രമല്ല ഷജീർ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചും ഇയാൾ കഞ്ചാവ് വില്പന നടത്താറുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനു ലഭി ച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ എസ് ഐ ഓസ്റ്റിൻ ജി. ഡെന്നിസൺ, എഎസ്ഐമാരായ സതികുമാർ, അനൂപ്, എസ്സിപി ഒ മാരായ ഉമേഷ് ബാബു, രാജേഷ്, അനീഷ് കുമാർ, സിപിഒ അഖിൽ എന്നിവർ ചേർന്നാ ണു പ്രതിയെ അറസ്റ്റ് ചെയ് തത്. നെടുമങ്ങാട് പോലീസ് തുടർന്നടപടികൾ തുടങ്ങി.