തമിഴ്നാട്ടിൽനിന്നു ഓട്ടം വിളിച്ചു വാഹനം തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയിൽ
1600186
Thursday, October 16, 2025 6:24 AM IST
വാഹനം തട്ടിയെടുത്തത് കടം തീർക്കാൻ
വിഴിഞ്ഞം : തമിഴ്നാട്ടിൽ നിന്ന് ഓട്ടം വിളിച്ചു വന്ന വാഹനത്തെ വിഴിഞ്ഞത്തുനിന്നു കടത്തിക്കൊണ്ടുപോയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. മോഷ്ടിക്കുന്ന വാഹനങ്ങൾ പൊളിച്ച് കടത്തുന്ന വർക്ക്ഷോപ്പിൽനിന്നു പകുതി പൊളിച്ചനിലയിൽ വാഹനവും കണ്ടെടുത്തു. പരാതി ലഭിച്ചു മൂന്നു ദിവസത്തിനുള്ളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും സിസിടിവികൾ പരിശോധിച്ച സിറ്റി ഡാൻസാഫ് സംഘവും വിഴിഞ്ഞം പോലീസും നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
അഞ്ചുലക്ഷം രൂപയുടെ കടബാധ്യത തീർക്കുന്നതിനായി ആറരലക്ഷം രൂപ വിലയുള്ള പിക്കപ്പ് വാൻ മോഷ്ടിച്ച് വാഹന ങ്ങൾ പൊളിച്ച് ആക്രിയാക്കുന്ന കടയിലെത്തിച്ചു പണം വാങ്ങിയ പ്രതിയായ തമിഴ്നാട് മാർത്താണ്ഡം ഉന്നംകണ്ട കൊല്ലം വിളയിൽ രാജേഷ് (38), കൂട്ടാളി തമിഴ്നാട് കാഞ്ഞിരംകോട് ശിരയൻകുഴി കല്ലുവെട്ടാൻകുഴി വിളയിൽ എഡ്വിൻ എന്നിവരെയാണ് വിഴി ഞ്ഞം പോലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയത്.
തൂത്തുക്കുടി സ്വദേശി പുതുപെരുമാളിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് ലോറിയാണ് സംഘം തന്ത്രപൂർവം കടത്തിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫിലെ ടീമും വിഴിഞ്ഞം പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലായിരുന്നു തമിഴ്നാട്ടിൽനിന്നു പ്രതികളെ അറസ്റ്റു ചെയ്തത്.
വിഴിഞ്ഞം മുതൽ തമിഴ്നാട് വരെയുള്ള 75ലധികം സിസിടിവി കാമറകളിൽനിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാ ണു പ്രതികളെ കണ്ടെത്താനായത്. ഒന്നാം പ്രതി രാജേഷ് അടൂർ, കായംകുളം എന്നിവിടങ്ങളിൽ സിസിടിവി കാമറകൾ മോ ഷ്ടിച്ച കേസുകളിലും പ്രതിയാണെന്നും പോലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.