ഭരണപക്ഷ സംഘടനകള്‍ രാജസദസിലെ വിദൂഷകരെ പോലെ: പ്രതിപക്ഷനേതാവ്
1600184
Thursday, October 16, 2025 6:24 AM IST
തിരുവനന്തപുരം: ഒരുകാലത്തുമില്ലാത്ത രീതിയില്‍ ആനുകൂല്യനിഷേധം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഒരക്ഷരം ഉരിയാടാതെ ഭരണപക്ഷ സര്വീസംഘടനകള് നടത്തുന്ന വാഴ്ത്ത്പ്പാട്ട് രാജസദസിലെ വിദൂഷകരെയാണ് ഓര്‍മിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറി യറ്റ് നടയില്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരുലക്ഷം കോടി രൂപയുടെ ആനുകൂല്യമാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. അതു നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അതിനു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.എം ജാഫര്‍ഖാന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മുന്‍ മന്ത്രി അഡ്വ. വി.എസ് ശിവകുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മര്യായപുരം ശ്രീകുമാര്‍, അഡ്വ. ജി. സുബോധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.