നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര മൈ​ലം ജി.​വി.​ രാ​ജ സ്കൂ​ളി​നു സ​മീ​പം പ്ല​മ്പി​ംഗ് തെ‌ാ​ഴി​ലാ​ളി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടാ​ഴ്ച മു​ൻ​പ് ന​ഗ​ര​ത്തി​ലെ ഒ​രു ഫ്ലാ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ ദേ​ഹ​ത്ത് മ​ലി​ന​ജ​ലം വീ​ണ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

കാ​ലി​നു വേ​ദ​ന​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ൾ ക​ഴി​ഞ്ഞ 29ന് ​പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൈ​ല​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

രോ​ഗം ബാ​ധി​ച്ച ആ​ളി​ന്‍റെ വീ​ട്ടി​ൽ നി​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് പ​ബ്ലി​ക് ഹൈ​ൽ​ത്ത് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.