കഞ്ചാവുമായി യുവാവ് പിടിയില്‍
1600192
Thursday, October 16, 2025 6:24 AM IST
വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം ജംഗ്ഷനിലാണ് കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി (30) വിഷ്ണുവില് നിന്ന് 2.600 കിലോ കഞ്ചാവ് പിടികൂടിയത്.
ഒഡീസയില്‍ നിന്നെത്തിച്ച കഞ്ചാവ് മലയിന്‍കീഴ് ഭാഗത്തേയ് ക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി വലയിലായത്.