വീണുപരിക്കേറ്റ വിദേശ വനിത മരിച്ചു
1599820
Wednesday, October 15, 2025 2:30 AM IST
കോവളം : വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരണമടഞ്ഞു. അമേരിക്കൻ സ്വദേശി മേരി മെഡലിൻ (81)ആണ് മരിച്ചത്.
അവിവാഹിതയായ ഇവർ വർഷങ്ങളായി കോവളം ഹാർബർ റോഡിൽ ആഴാകുളത്തിനു സമീപത്തെ ഒരു വീട്ടിലായിരുന്നു താമസം. വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു ഇവർ. മൂന്നുമാസം മുൻപുണ്ടായ വീഴ്ചയിൽ കാലിന്റെ എല്ല് പൊട്ടിയിരുന്നു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെഡലിൻ ഇന്നലെ മരണമടഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ഇൻക്വിസ്റ്റിന് ശേഷം മെഡിക്കൽ കോളേജിൽ എത്തിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തുമെന്ന് കോവളം പോലീസ് അറിയിച്ചു.