ഭിന്നശേഷി കലോത്സവം "ഒന്നിച്ചൊന്നായ്' സംഘടിപ്പിച്ചു
1599606
Tuesday, October 14, 2025 6:36 AM IST
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷി കലോത്സവം ഒന്നിച്ചൊന്നായ് സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 150ലേറെ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് എസ് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
വി.രമേഷ് സ്വാഗതം പറഞ്ഞു കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത.വി.ജെശ്രീക്കുട്ടി സതീഷ്, ഫർസാന, സി. വിജയൻ,ശ്രീലത.എൽ, ശിശു വികസന പദ്ധതി ഓഫീസർമാരായ ലേഖ. എസ് , ബിന്ദു വി എന്നിവർ പങ്കെടുത്തു. കലാ കായിക പരിപാടികളിൽ പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.