പോക്സോ കേസിൽ ദഫ്മുട്ട് അധ്യാപകൻ റിമാൻഡിൽ
1600200
Thursday, October 16, 2025 6:40 AM IST
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ് മുട്ട് അധ്യാപകൻ റിമാൻഡിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് റിമാൻഡിലായത്. കാട്ടാക്കടയിലെ ഒരു സ്കൂളിൽ ഇയാൾ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു. ഇവിടെയുള്ള കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
സംഭവശേഷം എറണാകുളം വഴി വിദേശത്തേക്കു കടക്കാൻ ശ്രമിക്കുകയായിരുന്ന പ്രതിയെ കാട്ടാക്കട എസ്ഐ മനോജിന്റെ നേതൃത്വത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എറണാകുളം നോർത്ത് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. സിപിഒ പ്രദീപ്, ഡ്രൈവർ അജിത് എന്നിവർ ചേർന്നാണ് പിടികൂടിയത്.