പേ​രൂ​ര്‍​ക്ക​ട: കെ​എ​സ്​ആ​ര്‍ടി​സി പാ​പ്പ​നം​കോ​ട് സെ​ന്‍​ട്ര​ല്‍ വ​ര്‍​ക്‌​ഷോ​പ്പി​ല്‍ നി​ന്നു ചെ​മ്പു​ക​മ്പി​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. തി​രു​വ​ല്ലം വെ​ള്ളാ​യ​ണി കാ​യ​ലി​നു സ​മീ​പം കി​ഴ​ക്കേ കോ​ള​നി വ​ര​മ്പി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി (48) യാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ര്‍​ക്‌​ഷോ​പ്പി​ല്‍ സ്‌​ക്രാ​പ്പി​നു സൂ​ക്ഷി​ച്ചി​രു​ന്ന ചെ​മ്പു​ക​മ്പി​ക​ള്‍ മോ​ഷ്ടി​ച്ച​ശേ​ഷം ക​വ​റി​ലാ​ക്കി ത​ന്റെ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.