സ്കൂള്‍ വിഭാഗത്തില്‍ അരുമാനൂരിന്റെ കുതിപ്പ്...
1600197
Thursday, October 16, 2025 6:40 AM IST
ആറ്റിങ്ങൽ: ആദ്യദിനം കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസിന്റെ ആധിപത്യമായിരുന്നെങ്കില്‍ ഇന്നലെ അരുമാനൂര്‍ എംവിഎച്ച്എസ്എസിന്റെ മുന്നേറ്റത്തിനാണ് ശ്രീപാദം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
നാലു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി 29 പോയിന്റുമായി നെയ്യാറ്റിന്‍കര സബ് ജില്ലയിലെ അരുമാനൂര്‍ എംവിഎച്ച്എസ്എസ് പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള പേരൂര്‍ക്കട ജിജിഎച്ച്എസ്എസിനു സമ്പാദ്യം മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 23 പോയിന്റുകളാണ്.
ആദ്യ ദിനം പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന കാഞ്ഞിരംകുളമാണ് രണ്ടാം ദിനം മൂന്നാം സ്ഥാനത്തുള്ളത്. രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 17 പോയന്റാണ് കാഞ്ഞിരംകുളത്തിനുള്ളത്.