വാഹന അപകടം പെരുകുന്നു: റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
1599604
Tuesday, October 14, 2025 6:36 AM IST
വെള്ളറട: ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയില്ലെന്നാരോപിച്ച് റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാരക്കോണം, കുന്നത്തുകാല്‍, ധനുവച്ചപുരം റോഡില്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡിന്റെ നടുവില്‍ നില്ക്കുന്ന ഇരുപതോളം ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതിലായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപരോധത്തിന് പ്രസിഡന്റ് ബ്രമിന് ചന്ദ്രന് നേതൃത്വം നല്കി. ജില്ല പ്രസിഡന്റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. എള്ളുവിള പ്രതീഷ്, സതീഷ് കോട്ടുക്കോണം, ജോബിന് മണ്ണാംകോണം, പ്രതിഭ, അഭിലാഷ് പ്ലാംപഴിഞ്ഞി, ആദര്‍ശ് ചിറക്കോണം, തത്തലം രാജു, മാരായമുട്ടം അനന്തന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.