നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഡ​യ​റി എ​ഴു​ത്തി​ലെ ര​ച​ന​ക​ള്‍ ചേ​ര്‍​ത്ത് "നി​ലാ​വ്' കു​ട്ടി​പ്പ​ത്രം പു​റ​ത്തി​റ​ക്കി. സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ത്രം ത​യാ​റാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​യു​ക്ത ഡ​യ​റി​യി​ൽ നി​ന്നും ഏ​റ്റ​വും മി​ക​ച്ച​തു പ​ഠ​ന​ക്കൂ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ണ് കു​ട്ടി​പ്പ​ത്രം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തെ​ന്നു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.

ഓ​രോ പ​ഠ​ന​ക്കൂ​ട്ട​ത്തി​ൽ​നി​ന്നും ഓ​രോ കു​ട്ടി​യു​ടെ ഡ​യ​റി​യെ​ഴു​ത്ത് പ​രി​ഗ​ണി​ച്ചു. സ്വ​ന്തം ഡ​യ​റി നോ​ക്കി കൂ​ട്ടു​കാ​ർ ത​ന്നെ എ​ഴു​തു​ക​യും ചി​ത്രം വ​ര​ക്കു​ക​യും ചെ​യ്തു. പേ​ര് നി​ര്‍​ദേ​ശി​ച്ച​തും വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ.