ആ​റ്റി​ങ്ങ​ല്‍ : സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട് പു​ട്ടി​ല്‍ സു​വ​ര്‍​ണ​നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ ഡെ​ല്‍​ഡ​ന​യ്ക്ക് "കാ​യി​കം' വീ​ട്ടു​കാ​ര്യ​മാ​ണ്.

മാ​താ​പി​താ​ക്ക​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍. ആ ​കാ​യി​ക​താ​ര​ങ്ങ​ളു​ടെ മ​ക​ള്‍ ഇ​ന്ന​ലെ 7.45 മീ​റ്റ​ര്‍ ദൂ​രം ഷോ​ട്ട് പാ​യി​ച്ച് സ്വ​ര്‍​ണം എ​റി​ഞ്ഞി​ട്ടു. റെ​സലിം​ഗ് ചാ​മ്പ്യ​നാ​യി​രു​ന്ന ഡേ​വി​ഡി​ന്‍റെ​യും ഷോ​ട്ട് പു​ട്ടി​ല്‍ കേ​ര​ളാ യൂ​ണി​വേ​ഴ്‌​സി​റ്റി താ​ര​മാ​യി​രു​ന്ന എ​സ്.​പി.​അ​ജി​ല​യു​ടെ​യും മ​ക​ളാ​ണ് ഡെ​ല്‍​ന. പി​താ​വ് ഡേ​വി​ഡാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.

കാ​ട്ടാ​ക്ക​ട വാ​ഴി​ച്ച​ല്‍ ഓ​ക്‌​സി​ലി​യം എ​ച്ച്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഡെ​ല്‍​ന റെ​സ്ലിം​ഗി​ല്‍ അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്.