വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1600201
Thursday, October 16, 2025 6:40 AM IST
നെയ്യാറ്റിന്‍കര: ശാസ്താന്തല ഗവ. യുപി സ്കൂളിൽ നിര്‍മിച്ച വർണക്കൂടാരം കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗൺസിലർ ഡി. സൗമ്യ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു ജോൺസ്,
ബിപിസി ആര്.എസ്. ബൈജുകുമാര്‍, പിടിഎ പ്രസിഡന്റ് കൂട്ടപ്പന രാജേഷ്, പ്രഥമാധ്യാപകൻ എൻ. രാജ്മോഹൻ, എസ്. അനിൽകുമാർ, ആര്.എസ്. സംഗീത, കെ.കെ. ബീന, കെ.ഐ. ബിന്ദു, ഷാജഹാൻ, അജിതകുമാരി, പത്മകുമാരി എന്നിവർ സംബന്ധിച്ചു.