സുരക്ഷാ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു
1599967
Wednesday, October 15, 2025 10:55 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പുനലൂര്‍ ചെമ്മന്തൂര്‍ രാജി ഭവനില്‍ കൊച്ചുകൃഷ്ണന്റെ മകന് ജയാനന്ദന് (52) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കമ്മ്യൂണിറ്റി ഫാര്‍മസിക്കു മുന്നില്‍ ഡ്യൂട്ടി നോക്കുകയായിരുന്ന ഇദ്ദേഹം കസേരയില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്നതു കണ്ടെത്തിയവരാണ് വിവരം മെഡിക്കല്‍കോളജ് പോലീസിലും ആശുപത്രിയിലും അറിയിച്ചത്. ഉടന്‍തന്നെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.