നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യ്ക്ക് പ​രി​സ​മാ​പ്തി​യാ​യി. 676 പോ​യി​ന്‍റോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ് എ​സ് മേ​ള​യി​ല്‍ ജേ​താ​ക്ക​ളാ​യി. മാ​രാ​യ​മു​ട്ടം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ 594 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും ആ​തി​ഥേ​യ വി​ദ്യാ​ല​യ​മാ​യ അ​രു​മാ​നൂ​ര്‍ എം​വി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ് കൂ​ള്‍ 531 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​രു​മാ​നൂ​ര്‍ എം​വി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ വി.​എ​സ്. ഷി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ പൂ​വാ​ർ സി​ഐ സി.​എ​സ്. സു​ജി​ത് മു​ഖ്യാ​തി​ഥി​യാ​യി.

ബി​പി​സി ആ​ര്‍.​എ​സ് ബൈ​ജു കു​മാ​ര്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ. ​സു​ന്ദ​ർ​ദാ​സ്, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​വി. സു​രേ​ഷ്, ആ​തി​ഥേ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ ജീ​ജ ജി ​റോ​സ്, കെ.​എ​സ്. ശ്രീ​ല​ത, എ​സ്. ബീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​സു​രേ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​നി​ൽ, എ​സ്. ഷി​ബു, എ​സ്.​പി. അ​നു​പ​മ, സ് കൂ​ള്‍ ലീ​ഡ​ര്‍ ആ​ൻ മ​രി​യ ബി ​ത​ദേ​വൂസ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.