സംഘര്‍ഷഭരിത ലോകത്തില്‍ ദൈവസ്നേഹ സംവേദനം അനിവാര്യം: റവ. ഡോ. ഡേവിഡ് ജോയ്
1460199
Thursday, October 10, 2024 7:06 AM IST
തിരുവനന്തപുരം: സംഘര്‍ഷഭരിത ലോകത്തില്‍ വളര്‍ന്നുവരുന്ന ഉപരിപ്ലവ ആത്മീയ സമീപനങ്ങള്‍ക്കെതിരെ സത്യസന്ധമായ നിലപാട് എടുക്കേണ്ട ദൗത്യമാണ് സഭയ്ക്കുള്ളതെന്നു കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രഫ. സി.ഐ. ഡേവിഡ് ജോയ്.
കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും സെനറ്റ് ഓഫ് സെറാമ്പൂര്‍ മുന്‍ പ്രസിഡന്റുമായിരുന്ന ജേക്കബ് വര്‍ഗീസിന്റെ സ്മരണാര്‍ഥം തിരുവനന്തപുരം ക്രൈസ്റ്റ് ചര്‍ച്ച് സെന്റിനറി ഹാളില്‍ നടന്ന അനുസ്മരണ ശുശ്രൂഷയിലും സെമിനാരി ആരംഭിച്ച റവ. ഡോ. ജേക്കബ് വര്‍ഗീസ് സെന്റര്‍ ഫോര്‍ ബിബ്ലിക്കല്‍ സ്റ്റഡീസ് സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൈവസ്നേഹ സംവേദനം സമൂഹത്തില്‍ ധാര്‍മികത നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച സിഎസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. സാബു മലയില്‍ പറഞ്ഞു. സ്നാപനത്തെക്കുറിച്ചുള്ള പുസ്തക പ്രകാശനവും സമ്മേളനത്തില്‍ നടന്നു.