സംവരണ വാർഡുകൾ: 20 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തിയായി
1599592
Tuesday, October 14, 2025 6:36 AM IST
തിരുവനന്തപുരം: തദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മൂന്നു ബ്ലോക്ക് - പഞ്ചായത്തുകൾക്കു കീഴിലെ 20 പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പു ഇന്നലെ കളക്ടറേറ്റിൽ നടന്നു.
സ്ത്രീസംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവർഗ സ്ത്രീ സംവരണം, എസ്സി ജനറൽ, എസ്ടി ജനറൽ എന്നീ വിഭാഗങ്ങളിലായാണു നറുക്കെടുപ്പു നടന്നത്. പാറശാല, വർക്കല, നേമം ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാറശാല, കാരോട്, കുളത്തൂർ, ചെങ്കൽ, തിരുപുറം, പൂവാർ, വെട്ടൂർ, ചെറുന്നിയൂർ, ഇടവ, ഇലകമണ്‍, ചെമ്മരുതി, മണന്പൂർ, ഒറ്റൂർ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, കല്ലിയൂർ പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണു തെരഞ്ഞെടുപ്പിലൂടെ നിശ്ചയിച്ചത്. ഇന്നും 15, 16, 18, 21 തീയതികളിലും ബാക്കി പഞ്ചായത്തുകളിലേയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേയും നറുക്കെടുപ്പു നടക്കും.