യുവാവിന്റെ വിരലിൽ കുടുങ്ങിയ മോതിരം മുറിച്ചെടുത്തു
1599588
Tuesday, October 14, 2025 6:36 AM IST
വിഴിഞ്ഞം: കൈവിരലിൽ സ്റ്റീൽ മോതിരം കുടുങ്ങി നീരു വന്നു വേദനകൊണ്ടു പുളഞ്ഞ 15 കാരനു വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷകരായി. പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസിനെയാണ് രക്ഷിച്ചത്. ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ നീരുവന്ന് വീർത്തതോടെ മോതിരം ഊരിയെടുക്കാൻ പറ്റാത്ത അവസ്ഥയിലായി.
ഒടുവിൽ പാച്ചല്ലൂർ പള്ളിയുടെ ആംബുലൻസിൽ ഇന്നലെ ഉച്ചയോടെ റിയാസിനെ ഫയർ സ്റ്റേഷനിൽ എത്തിച്ചു. സേനാംഗങ്ങൾ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് വളരെ സൂഷ്മതയോടെ മോതിരം മുറി ച്ചുമാറ്റി. സീനിയർ ഫയർ ആ ൻഡ് റെസ്ക്യൂ ഓഫീസർ സനുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ജിനേഷ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി.