വെ​ഞ്ഞാ​റ​മൂ​ട്: മേ​ൽ​പാ​ല നി​ർ​മാ ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തു​ക്കി​യ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ നാളെ മു​ത​ൽ ന​ട​പ്പി​ലാ​ക്കു​മെ ന്നു വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ച്ച്ഒ ​ആ​സാ​ദ് അ​ബ്ദു​ൾ ​ക​ലാം അ​റി​യി​ച്ചു.​ കെ​എ​സ്ആ​ർടിസി വാ​ഹ​ന യാ​ത്രി​ക​രു​ടേ​യും മ​റ്റു യാ​ത്രാ - ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടേ​യും ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഡി.​കെ. മു​ര​ളി എം ​എ​ൽഎയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോഗത്തിന്‍റേ താണ് തീരുമാനം.

ഒ​രു​ത​ര​ത്തി​ലു​മു​ള്ള ഭാരവാ​ഹ​ന​ങ്ങ​ൾ വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​ക്കു പോകാൻ അ​നു​വ​ദി​ക്കില്ല. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് വ​രു​ന്ന ഭാരവാ​ഹ​ന​ങ്ങ​ൾ ക​ന്യാ​കു​ള​ങ്ങ​രനി​ന്ന് ഇ​ട​ത്തേ​ക്കും വെ​മ്പാ​യ​ത്തുനി​ന്നു വ​ല​ത്തേ​ക്കും തി​രി​ഞ്ഞു പോകണം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ കി​ളി​മാ​നൂ​ർ, കാ​രേ​റ്റ് വാ​മ​ന​പു​രം ജം​ഗ്ഷ​നു​ക​ളി​ൽനി​ന്നു വ​ല​ത്തേ​ക്കു തി​രി​ഞ്ഞ് മാ​ത്രം പോ​കണം.

കൊ​ട്ടാ​ര​ക്ക​ര നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കേ​ണ്ട കെഎ​സ്ആ​ർടി​സി ബ​സു​ക​ൾ അ​മ്പ​ല​മു​ക്കി​ൽനി​ന്ന് വെ​ഞ്ഞാ​റ​മൂ​ട് സ്റ്റാ​ൻഡിലെ​ത്തി തി​രി​ച്ചു നാ​ഗ​രു​കു​ഴി വ​ഴി പി​ര​പ്പ​ൻ​ക്കോ​ട്ടെ​ത്തി പോ​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് കൊ​ട്ടാ​ര​ക്ക​രയി​ലേ​ക്കു പോ​കേ​ണ്ട കെഎ​സ്ആ​ർടി​സി വാ​ഹ​ന​ങ്ങ​ൾ തൈ​ക്കാ​ട് സ​മ​ന്വ​യ ന​ഗ​ർ തി​രി​ഞ്ഞു മൈ​ത്രീ ന​ഗ​റി​ലെ​ത്തി ആ​റ്റി​ങ്ങ​ൽ റോ​ഡി​ലേ​ക്കു തി​രി​യേ​ണ്ട​തും മു​ക്കു​ന്നു​ർനി​ന്ന് വ​ല​ത്തേ​ക്ക് തി​രി​ഞ്ഞു ത്രി​വേ​ണി ജം​ഗ്ഷ​ൻ വ​ഴി ആ​ല​ന്ത​റ ഭാ​ഗ​ത്ത് എം​സി റോ​ഡി​ലെ​ത്തി പോ​കണ്ടതുമാണ്. ക​ല്ല​റ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ബ​സു​ക​ൾ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റാ​ൻഡിലെ​ത്തിയശേഷം പോകണം.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ എ​ത്തേ​ണ്ട കെഎ​സ്ആ​ർടി​സി വാ​ഹ​ന​ങ്ങ​ൾ​ക്ക് തൈ​ക്കാ​ട് നി​ന്ന് വ​യ്യേ​റ്റ് പെ​ട്രോ​ൾ പ​മ്പി​ന്‍റെ ഭാ​ഗ​ത്തെ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി തി​രി​കെ പോ​കണം.

ആ​റ്റി​ങ്ങ​ൽ - നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ നി​ല​വി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണ​മി​ല്ല. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ശ്ചി​ത ഭാ​ഗ​ങ്ങ​ളി​ലെ​ത്തി തി​രി​കെ പോ​കാ​വു​ന്ന​താ​ണ്. ൾ