ഇടിമിന്നലേറ്റ് യുവാവിന് പക്ഷാഘാതം
1599587
Tuesday, October 14, 2025 6:36 AM IST
നെയ്യാർഡാം: ഓട്ടോയിൽ നിന്നും വീട്ടിലേക്കു കയറുന്ന തിനിടെ ഇടിമിന്നലേറ്റു പരിക്കേറ്റ യുവാവിനു പക്ഷാഘാതം സ്ഥിരീകരിച്ചു.
കള്ളിക്കാട് മൈലച്ചൽ മൈലച്ചൽ എസ് ബിഐ ഭവനിൽ ബിജു -52 നാണു ഇടിമിന്നലേറ്റത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്നു കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ച് ചികിത്സക്ക് വിധേയനാക്കി. അതേ സമയം പരിശോധനയിൽ ശരീരത്തിൽ രക്തം കട്ടപിടിക്കുകയും ശരീരത്തിന്റെ ഒരു ഭാഗത്തു പക്ഷാഘാതം സംഭവിച്ചതായും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ബിജു ഇപ്പോൾ വെന്റി ലേറ്ററിൽ ചികിത്സയിലാണ്.