കാവല്ലൂര്‍ മധുവിനെ അനുസ്മരിച്ചു
1599599
Tuesday, October 14, 2025 6:36 AM IST
പേരൂര്‍ക്കട: കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായിരുന്ന കാവല്ലൂര്‍ മധുവിന്റെ ചരമവാര്‍ഷിക വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി വാഴോട്ടുകോണം ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍, കാവല്ലൂര്‍ മധുവിന്റെ മകന് അരുണ്‍ മധു, എന്‍.എസ് ഷാജികുമാര്‍, ശാസ്തമംഗലം അരുണ്‍, വട്ടിയൂര്‍ക്കാവ് ഉദയകുമാര്‍, തിട്ടമംഗലം മുരളി എന്നിവര്‍ പങ്കെടുത്തു.
പേരൂര്‍ക്കട: കാവല്ലൂര്‍ യൂണിറ്റ് കമ്മിറ്റി കാവല്ലൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്. രാജന്‍കുരുക്കള്‍, എന്‍.എസ്. ഷാജികുമാര്‍, കാവല്ലൂര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.