കഴക്കൂട്ടം മരിയൻ കോളജിൽ ബിരുദാന ചടങ്ങ് നടത്തി
1599593
Tuesday, October 14, 2025 6:36 AM IST
തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിരുദദാനദിനം നടത്തി. കോളജിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങ് തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജർ ഫാ. എം. ആൽബർട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.വൈ. ബനഡിക്ട് സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ചാന്ദ്നി ഡേവിഡ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബർസാർ ഫാ. ദീപക് ആന്റോ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധി ശ്രേയ സഞ്ജീവ് നന്ദി പറഞ്ഞു.