നെ​യ്യാ​റ്റി​ന്‍​ക​ര: നൂ​റുൽ ഇ​സ്‌ ലാം യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ നി​ഷ് ടാ​ല​ന്‍റ് സെ​ർ​ച്ച് എ​ക്സാ​മി​നേ​ഷ​നി​ൽ വി​ജ​യി​ച്ച വി​ശാ​ല്‍ വി.​എ​സ്. നാ​യ​ര്‍ ഫി​ന്‍​ലന്‍റി​ലേ​യ്ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു. ചെ​ങ്ക​ല്‍ സാ​യി കൃ​ഷ്ണ പ​ബ്ലി​ക് സ് കൂ​ളി​ലെ ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​യാ​ണ് വി​ശാ​ല്‍. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടാ​ല​ന്‍റ് സെ​ർ​ച്ച് എ​ക്സാം ന​ട​ത്തി​യ​ത്.

കേ​ര​ളം, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ റൗ​ണ്ടു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ ആ​ദ്യ​ത്തെ നാ​ല് സ്ഥാ​ന​ക്കാ​രി​ല്‍ ഒ​രാ​ളാ​വാ​ൻ വി​ശാ​ലി​ന് സാ​ധി​ച്ചു. ഫി​ൻ​ലന്‍റിലെ 10 ദി​വ​സ​ത്തെ വി​ദ്യാ​ഭ്യാ​സ അ​ധി​ഷ് ഠി​ത ക​ൾ​ച്ച​റ​ൽ ക്യാന്പി ലാണ് വിശാൽ പങ്കെടുക്കുന്നത്.