കോഴികുഞ്ഞുങ്ങളെ നൽകി
1599601
Tuesday, October 14, 2025 6:36 AM IST
വെള്ളറട: വെള്ളറട പഞ്ചായത്ത് 2024-25ലെ സാമ്പത്തിക വര്‍ഷത്തില്‍ തെരഞ്ഞെടുത്ത ഗുണഭോക്തള്ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വെള്ളറട മൃഗാശുപത്രിയില്‍ വച്ചായിരുന്നു കോഴിക്കുഞ്ഞുങ്ങളെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരളാ വിൻസന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി. മംഗള്‍ ദാസ്, ചെയര്പേഴ്സന് ജയന്തി, രാജ് മോഹന്‍, ഡോ: ലെജാനിയ, ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പ്രീത തുടങ്ങിയവര്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.