തൊഴിലാളികളെ രക്ഷപ്പെടുത്തി
1599589
Tuesday, October 14, 2025 6:36 AM IST
വിഴിഞ്ഞം : ഓടുന്നതിനിടയിൽ എൻജിൻ കടലിൽ വീണതിനെ തുടർന്ന് ലക്ഷ്യമില്ലാതെ അലഞ്ഞ വള്ളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ മറൈൻ എൻ ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. വെട്ടുകാട് തൈവിളാകം വീട്ടിൽ രാകേഷ്, വെട്ടുകാട് പനങ്ങൽ പുരയിടത്തിൽ അനിൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനം കഴിഞ്ഞ് ഇന്നലെ രാവിലെ വെട്ടുകാട്ടേയ്ക്ക് മടങ്ങുന്നതിനിടയിൽ വള്ളത്തിൽ ഉറപ്പിച്ചിരുന്ന എൻജിൻ കടലിലേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ വള്ളം കടലിൽ ഒഴുകി നടക്കുന്നതായ വിവരം ലഭിച്ചതിനെതുടർന്നു വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്മെന്റി ന്റെ റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ ജോർജ്, ഹസൻ കണ്ണ്, അലിക്കണ്ണ്, റോബിൻ, ഷാജഹാൻ, ആന്റണി എന്നിവരുൾപ്പെട്ട സംഘം വള്ളത്തെയും അതിലുണ്ടായിരുന്ന രണ്ടു പേരെയും സുരക്ഷിതമായി കരയിലെത്തിച്ചു.