നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ ശാസ്തമേള തുടങ്ങി
1599597
Tuesday, October 14, 2025 6:36 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളയ്ക്ക് അരുമാനൂരില്‍ തിരിതെളിഞ്ഞു. അരുമാനൂർ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. എം. വിന്‍സന്റ് എംഎല്‍എ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.
പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറന്‍സിന്റെ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഡോ. വി. ജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, പൂവാര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്. പ്രതീഷ്, പഞ്ചായത്ത് അംഗങ്ങളായ വി.എസ് ഷിനു, ശ്രീകുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ. സുന്ദർദാസ്, ബിപിസി ആര്. എസ് ബൈജുകുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.വി. സുരേഷ്, ഹെഡ്മിസ്ട്രസ് ജീജ ജി. റോസ്, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ സരിത വി. രാജ്, പിടിഎ വൈസ് പ്രസിഡന്റ് സുനില്‍, സ്കൂള്‍ ലീഡര്‍ ആന്‍ മരിയ എന്നിവര്‍ സംബന്ധിച്ചു.