ഓണപ്പാട്ട് പാടി വെള്ളായണി ദേവിക്ക് ഓണക്കോടി
1453742
Tuesday, September 17, 2024 1:15 AM IST
നേമം : വെള്ളായണി ദേവീക്ഷേത്രത്തില്‍ ഓണപ്പാട്ട് പാടി ദേവിക്ക് ഓണക്കോടി ചാര്‍ത്തി. ഉത്രാട ദിനത്തിലാണ് ദേവിക്ക് ഓണക്കോടി ചാര്‍ത്തുന്നത്. ഉച്ചയ്ക്ക് നടതുറന്ന് നന്തുണി മീട്ടി ചക്രപാണി ഓണപ്പാട്ട് പാടിയപ്പോള്‍ ദേവിക്ക് കോടി ചാര്‍ത്തലും നടന്നു.
ചടങ്ങുകള്‍ കാണാനും ഓണപ്പാട്ട് കേള്‍ക്കാനുമായി നിരവധി ഭക്തജനങ്ങളാണ് എത്തിയത്. മഞ്ഞള്‍ മുക്കിയ വസ്ത്രത്തിൽ ശംഖ്, ശൂലം എന്നിവയുടെ ചിത്രം നൂലില്‍ നെയ്ത കോടിയാണ് ആദ്യം ചാര്‍ത്തുന്നത്. അതിനുശേഷം ഭക്തര്‍ കൊണ്ടുവരുന്ന കോടികള്‍ ചാര്‍ത്തും.
ഓണനാളുകളില്‍ ക്ഷേത്രത്തില്‍ ഉച്ചപൂജയും ഉണ്ടായിരിക്കും. ചടങ്ങുകളില്‍ സ്ഥാനി കുടുംബത്തിലെ കെ.രാമചന്ദ്രന് നായര്‍, കെ. പുരുഷോത്തമന് നായര്‍, രാധാകൃഷ്ണന് നായര്‍, വിജയന് നായര്‍, രമേശ് കുമാര്‍, മന്മദന് നായര്‍. വിജയകുമാര്‍, ശ്രീകണ്ഠന് നായര്‍, അംഗങ്ങള്‍ സബ്ഗ്രൂപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ മൂത്തവാത്തി ശിവകുമാറും ഇളയവാത്തി ശ്രീരാഗും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.