പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു
1443982
Sunday, August 11, 2024 6:34 AM IST
നെടുമങ്ങാട്: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര് ചരുവിളാകം അനു ഭവനിൽ ജയ്നി (44)യാണ് മരിച്ചത്. രണ്ടര മാസം മുൻപ് വളർത്തു നായ മകളെ കടിക്കുകയും ജയ്നിയുടെ കൈയിൽ മാന്തുകയും ചെയ്തിരുന്നു. മകൾക്ക് അന്നു തന്നെ വാക്സിൻ എടുത്തു. ജയ്നി വാക്സിൻ എടുത്തിരുന്നില്ല. ഒരു മാസം കഴിഞ്ഞ് നായ മരണപ്പെട്ടു. പട്ടിയുടെ നഖം കൊണ്ടത് ജയ്നി ആരോടും പറഞ്ഞിരുന്നില്ല.
മൂന്ന് ദിവസം മുൻപ് ശരീര ക്ഷീണം അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.പിറ്റേ ദിവസം ആസ്വസ്ഥതകൾ കൂടിയപ്പോൾ ഡോക്ടർ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെ നിന്ന് റാബിസ് ബാധ സംശയം തോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അവിടെ വച്ച് പേവിഷബാധ സ്ഥീരീ കരിച്ചു തുടർന്ന് മരണമടഞ്ഞു .ഭർത്താവ്: സുനിൽ കുമാർ. മക്കൾ: അനുമോൾ, ആൻസി. മരുമകൻ: നിഷാന്ത്.