മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്നു രോഗി താഴേക്കു ചാടി
1436678
Wednesday, July 17, 2024 2:34 AM IST
മെഡിക്കല്‍കോളജ്: മാനസിക പ്രശ്നത്തിന് ചികിത്സയിലുള്ള രോഗി ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മുകളിലത്തെ നിലയില്‍ നിന്നു താഴേക്കു ചാടി. അടിയന്തര ചികിത്സയ്ക്ക് എത്തിച്ച രോഗിയാണ് താഴേക്ക് ചാടിയത് .
വെള്ളറട സ്വദേശിയായ 45 കാരനാണ് മെഡിക്കല്‍ കോളജിലെ 28-ാം നമ്പര്‍ വാര്‍ഡില്‍ നിന്ന് താഴേക്കു ചാടിയത്. തൊട്ടടുത്ത നിലയിലേക്കാണ് ഇയ്യാൾ വീണത്. അതിനാൽ തന്നെ കാര്യമായ ഗുരുതര പരിക്കുകൾ ഉണ്ടാകാതെ രക്ഷപ്പെട്ടു.
കാലിന് മുറിവും ശരീരമാസകലം വേദനയുമുണ്ടായതിനാൽ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ പ്രവേശിപ്പിച്ചു. കഴിഞ്ഞ 13ന് മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മുകളില്‍ നിന്നു താഴേക്ക് ചാടിയത്.