പോക്സോ കേസിലെ പ്രതിയെ പിടികൂടി
1436371
Monday, July 15, 2024 7:16 AM IST
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 41 കാരനെ പാലോട് പോലീസ് പിടികൂടി. പാലോട് സ്വദേശി ബിജുവാണ് പിടിയിലായത്.
സ്കൂളിൽ കൗൺസിലിംഗിന്റെ ഇടയിലാണ് പെൺകുട്ടി പീഡന വിവരം പറയുന്നത് . തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ ബിജുവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കാരനായ ബിജുവിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട് ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.