കസ്തൂരി ഷായെ ആദരിച്ചു
1424987
Sunday, May 26, 2024 5:25 AM IST
ചിറയിൻകീഴ്: സിവിൽ സർവീസിൽ അഖിലേന്ത്യാതലത്തിൽ 68-ാമത് റാങ്കും കേരളത്തിൽ നാലാം റാങ്കും നേടിയ ചിറയിൻകീഴ് സ്വദേശിനി കസ്തൂരി ഷായെ ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുകയും ആദരിക്കൽ ചടങ്ങ് നിർവഹിക്കുകയും ചെയ്തു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നത് ഇത്തരം ആൾക്കാരാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. അമൃത സ്വാശ്രയ സംഘം പ്രസിഡന്റും ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡിയുമായ സി. വിഷ്ണു ഭക്തൻ അധ്യക്ഷത വഹിച്ചു.
ബീന വിഷ്ണു ഭക്തൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അജി ഭദ്രൻ, പ്രീത, പ്രസീത, രാജൻ ഫെഡറൽ ബാങ്ക്, ശിവദാസ്, സിന്ധു, ലളിത, ഗീത, പൊന്നമ്പിളി, അമൃത സ്വാശ്രയ സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.