നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
1423912
Tuesday, May 21, 2024 1:50 AM IST
പേരൂര്‍ക്കട: പട്ടം തോട്ടില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി വി.കെ പ്രശാന്ത് എംഎല്‍എ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കണ്ണമ്മൂല കമ്പിപ്പാലം, പുത്തന്‍പാലം, സ്വാതി നഗര്‍ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. ചളിയും മാലിന്യങ്ങളും നീക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എംഎല്‍എ നിര്‍ദേശം നല്കി. സംരക്ഷണ ഭിത്തിക്ക് ചില സ്ഥലങ്ങളില്‍ ഉയരം കൂട്ടേണ്ടതായ ആവശ്യം പരിശോധിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ നിന്ന് നാലുകോടി രൂപ വകയിരുത്തി നടത്തുന്ന നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കണ്ണമ്മൂല പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ, പ്രേമന് എന്നിവര്‍ എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.