ശംഖുംമുഖത്ത് റോഡിനു കുറുകെ മരം വീണു: ഗതാഗതം തടസപ്പെട്ടു
1423793
Monday, May 20, 2024 6:34 AM IST
വലിയതുറ: ശംഖുംമുഖം ജംഗ്ഷനു സമീപം റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ പാഴ്മരം കടപുഴകി റോഡിനു കുറുകെ വീഴുകയായിരുന്നു. സമീപവാസികള്‍ ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങള്‍ എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.