മദ്യപാനം വിലക്കിയതിന് കത്തിക്കുത്ത്: യുവാവ് അറസ്റ്റില്‍
1417316
Friday, April 19, 2024 1:42 AM IST
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ മണ്ണന്തല പോലീസ് അറസ്റ്റുചെയ്തു. മണ്ണന്തല പൗഡിക്കോണം കരിയം ഇടവക്കോട് ഉത്രാടം വീട്ടില്‍ നിഖില്‍ (27) ആണ് അറസ്റ്റിലായത്. ഏപ്രില്‍ 16നായിരുന്നു കേസിനാ സ്പദമായ സംഭവം.
മണ്ണന്തല വടക്കേവിളാകം വൈഷ്ണവം വീട്ടില്‍ ഷിനുവാണ് ആക്രമണത്തിനിരയായത്. സഹോദരന് ഷൈജുവി നെ സുഹൃത്തുക്കളുമായി വീട്ടിലിരുന്നു മദ്യപിക്കുന്നത് ഷിനു വിലക്കിയിരുന്നു. ഇതിലുള്ള വിരോധം നിമിത്തം ഷൈജു സുഹൃത്തായ നിഖിലുമായി വീട്ടിലെത്തി ഷിനുവിനെ ആക്രമിക്കുകയായിരുന്നു.
പിച്ചാത്തികൊണ്ടുള്ള കുത്തില്‍ ഷിനുവിന് ആഴത്തില്‍ മുറിവേറ്റു. കേസിലെ രണ്ടാംപ്രതിയാണ് നിഖില്‍. ഒന്നാം പ്രതി ഷൈജുവിനായി അന്വേഷണം ആരംഭിച്ചു. നിഖിലിനെ കോടതി റിമാന്‍ഡ് ചെയ്തു.