ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കണ്വന്ഷന്
1416565
Tuesday, April 16, 2024 12:10 AM IST
വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റി യുടെ നേതൃത്വ ത്തില്‍ യു ഡി എഫ് സ്ഥാനര്‍ഥി ഡോ. ശശി തരൂരിന്റെ വിജയത്തിനായി കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം തെരെഞ്ഞടുപ്പ് കണ്വന്ഷന് സംഘടിപ്പിച്ചു.
കാക്കണം മാതാപുരം മാതാ പരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം വി. എസ്. ശിവകുമാര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാര്‍, എഐസിസി അംഗം നെയ്യാറ്റിന് കര സനല്‍, കെപിസി സി സെക്രട്ടറി ഡോ. ആര് വല്സലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.