വെള്ളായണി സ്പോർട്സ് സ്കൂളിൽ രക്ഷാപ്രവർത്തന ക്ലാസ്
1395783
Tuesday, February 27, 2024 2:35 AM IST
കോവളം: വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷൽ സ്പോർട്സ് സ്കൂളിലെ സൗഹൃദയ ക്ലബിലെ വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തന രീതികളെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. വിഴിഞ്ഞം ഫയർ റെസ്ക്യൂസ്റ്റേഷന്റെ നേതൃത്വത്തിൽ അഗ്നി സുരക്ഷ, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളെ കുറിച്ചാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ഫയർ റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, അമൽ ചന്ദ് എന്നിവർ ക്ലാസെടുത്തു. സൗഹൃദയ അധ്യാപക കോ-ഓർഡിനേറ്റർ നസ്വി, പ്രിൻസിപ്പൽ ദീപ, അധ്യാപകൻ വിനു കുമാരൻ നായർ എന്നിവർ പങ്കെടുത്തു.