നഴ്സിംഗ് കോളജും പാലിയേറ്റീവ് കെയര്‍ മന്ദിരവും ഉദ്ഘാടനം ചെയ്തു
1394519
Wednesday, February 21, 2024 5:52 AM IST
നെയ്യാറ്റിന്‍കര : ജനറൽ ആശുപത്രിയിൽ അനുവദിച്ച പുതിയ നഴ്സിംഗ് കോളജിന്റെയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാലിയേറ്റീവ് കെയർ മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആശുപത്രി കോന്പൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നഗരസഭ ചെയര്മാന് പി.കെ.രാജമോഹനന്, വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്.സലൂജ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ.ഷിബു,
ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിന്, സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍, ജി.എന്‍.ശ്രീകുമാരന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കഴിഞ്ഞ എട്ടു വർഷങ്ങളായി നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ അടുത്ത നാഴികകല്ലായി മാറുന്ന രണ്ടു വികസന പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു.