പു​ല്ലു​വി​ള സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ നി​ർത്തിയിട്ട് മാസങ്ങൾ
Tuesday, February 20, 2024 4:01 AM IST
പൂ​വാ​ർ : തീ​ര​വാ​സി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ പു​ല്ലു​വി​ള സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ത്സ ന​ൽ​കു​ന്ന​ത് നി​ർത്തിയിട്ട് മാ​സ​ങ്ങ​ൾ.

ആ​ശുപ​ത്രി​യി​ൽ പു​തു​താ​യി എ​ക്സ​്റേ യൂ​ണി​റ്റ് സ​ജീ​ക​രി​ക്കു​ന്നതാണ് ഐപി നി​ർ​ത്തി​വ​യ് ക്കാ​ൻ കാ​ര​ണമായത് എന്നാണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.​ വേ​ന​ൽക്കാ​ലം ക​ടു​ത്ത​തോ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​ർ​ന്ന തീ​ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട മ​ത്സ്യതൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ചി​കി​ത്സ​യ്ക്ക് സ്വകാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇപ്പോൾ. പ​ക​ർ​ച്ച​പ്പനി ഉ​ൾ​പ്പെ​ടെ ഛർ​ദി, ചു​മ, തൊ​ണ്ട​വേ​ദ​ന, ജ​ല​ദോ​ഷം, വ​യ​റു വേ​ദ​ന, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​മാ​യാ​ണ് അ​ധി​കം പേ​രും ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​ത്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് 32 കിടക്കകളോടു കൂ​ടി​യ ഐ​പി വാ​ർ​ഡ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വ​രു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തി​ൽ ദി​നം​പ്ര​തി 400 ല​ധി​കം പേ​രാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ കി​ട​ത്തി ചി​കിത്സ നി​റു​ത്തി​വ​ച്ച​തോ​ടെ ഇ​വ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി തി​രി​ച്ച് വി​ടു​ക​യാ​ണ് പ​തി​വ്.


ഡോ​ക്ട​ർ​മാ​ർ മു​ന്നി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​തെ രോ​ഗവി​വ​രം തി​ര​ക്കി കു​റി​പ്പ​ടി ന​ൽ​കു​ന്ന​താ​ണ് പ​തി​വെന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ രോ​ഗി​ക​ൾ വീ​ട്ടി​ലെ​ത്തി രോ​ഗം വീ​ണ്ടും മൂ​ർച്ഛി​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ൽ അ​ഭ​യം പ്രാ​പി​ക്കുകയാ ണ് പതിവെന്നും നാട്ടുകാർ പ റയുന്നു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി നിരവധി പേരാ ണ് ഇവിടെയെത്തുന്നത്.