പെരുമ്പാമ്പിനെ പിടികൂടി
1338079
Monday, September 25, 2023 12:19 AM IST
കാട്ടാക്കട : കോട്ടൂർ പാറെകോണത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ ഏഴിന് പാറെകോണത്ത് വയോധികയായ സൂസിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് നാലു കോഴികളെ വിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്.
രാവിലെ കോഴികളെ തുറക്കാൻ എത്തിയ വീട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പരുത്തിപ്പള്ളി വനംവകുപ്പിൽ അറിയിക്കുകയും ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫിസറും ആയ റോഷ്നി, ആർ ആർ ടി അംഗം ശരത് എന്നിവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
10 അടിയോളം നീളവും മുപ്പത്തി അഞ്ചു കിലോയിൽ അധികം ഭാരമുള്ള പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേയ്ക്കു കൊണ്ട് പോയി. പ്രദേശത്ത് പെരുമ്പാമ്പ് എത്തി കോഴികളെ പിടിക്കുന്നത് പതിവെന്ന് പ്രദേശവാസികൾ പറയുന്നു.