കാട്ടാക്കടയിലെ കൊലപാതകം: പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ തള്ളി
1337910
Sunday, September 24, 2023 12:22 AM IST
കാട്ടാക്കട: പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയുടെ ജാമ്യപേക്ഷ തള്ളി.
പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനേ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കി. ആറു ദിവസത്തെ കാലാവധി ആവശ്യപ്പെട്ട് കാട്ടാക്കട പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പ് കഴിഞ്ഞു ശനിയാഴ്ച രാവിലെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിക്കായി ജാമ്യാപേക്ഷ നൽകിയതു കോടതി തള്ളി. തുടർന്ന് പ്രതിയെ ജയിലിലേക്ക് അയച്ചു. ഇക്കഴിഞ്ഞ 11ന് റിമാൻഡ് ചെയ്ത പ്രതിയുടെ ആദ്യ റിമാൻഡ് കാലാവധി ഈ മാസം 25ന് കഴിയും.