പാര്‍വതി പുത്തനാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1337886
Saturday, September 23, 2023 11:56 PM IST
മെഡിക്കൽ കോളജ്: വയോധികനെ വീടിനു സമീപത്തുളള കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളളക്കടവ് വയ്യാമൂല ആറ്റുവരമ്പില്‍ വീട്ടില്‍ മോഹനനെ (72) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടുകൂടിയാണ് ചാക്ക കാരാളി ഭാഗത്ത് പാര്‍വതി പുത്തനാറില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരണ കാരണം അറിവായിട്ടില്ല. വെളളിയാഴ്ച മോഹനനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വഞ്ചിയൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.